കണ്ണൂർ:കേരളത്തിലെ പോലീസ്, സിപിഎം മാഫിയ കൂട്ടുകെട്ടിന്റെ ദുർഭരണത്തിനെതിരെയും ആഭ്യന്തരവകുപ്പിന്റെ പരാജയത്തിൽ പ്രതിഷേധിച്ചും, ഓണകാലമായിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാതെ, മാവേലി സ്റ്റോറുകളിലും ന്യായവിലഷോപ്പുകളും തുറക്കാൻ സാധിക്കാത്ത പിണറായി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ മുഴുവൻ മണ്ഡലം തലങ്ങളിലും കെപിസിസി ആഹ്വാനപ്രകാരം നടന്ന പന്തം കൊളുത്തി പ്രകടനം കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് കെ പി സി സി മെമ്പർമാരായ അഡ്വ. ടി.ഒ. മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ ഇളയവൂർ ,റിജിൽ മാക്കുറ്റി ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, ടി 'ജയകൃഷ്ണൻ, കല്ലിക്കോടൻ രാകേഷ്,സി' അനൂപ്, നാമത്ത് ഗിരിശൻ, ബിന്ദു പയ്യാമ്പലം, ശ്രീലത താളിക്കാവ് , ഡുഡു ജോർജ്, ഹസീബ് ഹസ്സൻ തുടങ്ങിയ നേതാക്കന്മാർ നേതൃത്വം നൽകി ജില്ലയിലെ 132 മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തി
Congress lit torch protest in Kannur against Pinarayi.